സിക്കിം : പ്രകൃതിയിലേക്ക് വീണ്ടും (in Malayalam)

By Translated by പരിഭാഷ : എൻ പി ചെക്കുട്ടി; original (in English) by Nikhil RoshanonDec. 03, 2015in Food and Water

ജൂലൈ മാസത്തിലെ ഒരു വെള്ളിയാഴ്ച പുലർച്ചെ, ദക്ഷിണ സിക്കിമിലെ സിങ്കം പട്ടണത്തിലെ കമ്പോളം ഉണരുംമുമ്പേ ചുറ്റുമുള്ള പർവ ത്രപ്രദേശങ്ങളിൽ ആളനക്കം തുടങ്ങിക്കഴിഞ്ഞിരുന്നു. കുന്നിറങ്ങി ചൂട്ടിന്റെ വെളിച്ചത്തിൽ ആളുകൾ നടന്നുവരുകയാണ്. വെളിച്ചം പരക്കു ന്നതോടെ കുന്നിറങ്ങി നടന്നുവരുന്ന ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും അടങ്ങുന്ന ജനസഞ്ചയം ദൃഷ്ടിപഥത്തിലെത്തുന്നു. പാറക്കെട്ടു കൾ നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ ചുമലിൽ ചാക്കുകളുമായി അവർ നടന്നുവരുകയാണ്. അവരുടെ ചാക്കുകളിൽ ഇഞ്ചിയും ചോളവും പച്ചക്കറികളും ഏലവും മലഞ്ചരക്കുകളും വെള്ളരിയും പലതരം കിഴങ്ങുകളും ഒക്കെയുണ്ടായിരുന്നു. റോഡരികിൽ അവർ ഭാരമിറക്കിവച്ച് തങ്ങളെ പട്ടണത്തിലെ ക മ്പോളത്തിലേക്കു കൊണ്ടുപോവുന്ന ജീപ്പിനായി കാത്തിരിപ്പ് തുടർന്നു. പലരുടെയും ചാക്കുകളിൽ 80 കിലോ വരെ ഭാരം വരുന്ന സാമഗ്രികൾ ഉണ്ടായി രുന്നു. അധികം വൈകാതെ ആളുകളെയും ചരക്കുകളെയും കുത്തിനിറച്ച് സിങ്തം കമ്പോളത്തിലേക്കുള്ള ജീപ്പ് എത്തിച്ചേർന്നു.

Jeep being loaded with farm produce near Sanni Village in West Pendam for the market in Singhtham, Sikkim.
സണ്ണി ഗ്രാമത്തിൽ ചരക്ക് ജീപ്പിൽ കയറ്റുന്ന കർഷകൻ

ഞങ്ങൾ ജീപ്പിനായി കാത്തിരിക്കുന്ന സമയത്ത് സണ്ണി ഗ്രാമത്തിലെ ദിലീപ് റായ് തന്റെ കുടുംബത്തെ പരിചയപ്പെടുത്തി. 42 വയസ്സുള്ള കർഷകനാണ് റായ്. എല്ലാവരും കർഷകരാണ്. ഒരു സ്ത്രീ പാൽ വിൽക്കാനാണു കമ്പോളത്തിലേക്കു പോവുന്നത്. പേരുകേട്ട ഡോളി പച്ചമുളകും മുള്ളങ്കിയുമായാണ് മറ്റൊരാൾ. റായിയുടെ അമ്മയുടെ കൈവശം വെള്ളരിയും ചോളവുമാണ്. ബുദ്ധസന്യാസികൾക്ക് പ്രിയപ്പെട്ട ചില നാടൻപൂക്കളും അവരുടെ കൈയിലു ണ്ട്. ഔഷധമൂല്യമുള്ള ഈ പൂക്കൾ അവർ കുടിക്കാനുള്ള വെള്ളത്തിൽ ഉപയോഗിക്കുന്നതാണ്. റായ് എന്നെ അദ്ദേഹത്തിന്റെ കൃഷിക്കളം സന്ദർശിക്കാ നായി ക്ഷണിച്ചു. തട്ടുതട്ടായി നിരന്നുനിൽക്കുന്ന കൃഷിഭൂമിയിൽ പലതരത്തിലുള്ള ചെടികളും പച്ചക്കറികളും ഓറഞ്ച് പോലെയുള്ള ഫലവൃക്ഷങ്ങളും ഒക്കെ ഞാൻ കണ്ടു.

Model farmer Dilip Rai showing off his crossbred, pest-resistant Mandarin Orange saplings, in Sanni village, West Pendam, Sikkim.
തന്റെ ഓറഞ്ച് ചെടികളുമായി മാതൃകാ കർഷകൻ ദിലീപ് റോയി
Farmer selling Dolle chillies, a specialty Sikkim is known for. Singtham market.
സിക്കിമിലെ പ്രശസതമായ ഡോളി മുളകുമായി സിങ്തം കമ്പോളത്തിൽ കർഷകൻ.

മന്ദറിൻ ഓറഞ്ചിന് സമീപകാലത്ത് ചില രോഗങ്ങൾ വരുന്നതായി പരാതി കേട്ടിരുന്നു. കീടങ്ങളാണ് അതിനു കാരണമാവുന്നത്. പഴങ്ങൾ മൂപ്പെത്തും മുമ്പ് ഞെട്ടറ്റു വീണുപോവും. നല്ല വിലകിട്ടുന്ന ഓറഞ്ചായതിനാൽ അതു കൃഷിചെയ്യാൻ സിക്കിം സർക്കാർ കർഷകർക്ക് വലിയ പ്രോൽസാഹനവും നൽകുന്നുണ്ട്. ധാരാളം കർഷകർ മന്ദറിൻ ഓറഞ്ച് കൃഷിയിലിറങ്ങി; പലർക്കും നല്ല വിളവു കിട്ടുകയും ചെയ്തു. അപ്പോഴാണ് കീടങ്ങളുടെ ഉപ്രദവം വലിയൊരു തലവേദനയായത്.

”തീർച്ചയായും ഞങ്ങൾക്കും കീടങ്ങളുടെ ഉപ്രദവമുണ്ട്,” റായ് പറഞ്ഞു. “പക്ഷേ ഞങ്ങൾ അതിനൊരു പ്രതിവിധി കണ്ടെത്തിയിട്ടുണ്ട്.” അദ്ദേഹം എ ന്നെ തന്റെ ഓറഞ്ച് ചെടികളുടെ നഴ്സറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. മന്ദറിൻ ഓറഞ്ചും സിൽവർ ബിർച്ചും കൂട്ടിയൊട്ടിക്കുന്ന പുതിയൊരു കൃഷിരീ തിയാണ് അദ്ദേഹം പരീക്ഷിക്കുന്നത്. അത്തരം മിശ്രിത ചെടികൾക്ക് കീടങ്ങളെ ചെറുത്തുനിൽക്കാനുള്ള കരുത്തുണ്ട്. സിക്കിമിലെ കൃഷിപഠനത്തിനാ യുള്ള പല വിദ്യാലയങ്ങളിലൊന്നിൽനിന്നാണ് ഈ വിദ്യ മൂന്നു വർഷം മുമ്പ് റായ് സ്വായത്തമാക്കിയത്. തന്റെ പ്രദേശത്തുനിന്നുള്ള മാതൃകാ കർഷകൻ എന്ന നിലയിലാണ് അദ്ദേഹത്തെ ആ വിദ്യാലയത്തിലേക്ക് അധികൃതർ പരിശീലനത്തിനായി തിരഞ്ഞെടുത്തത്. ഇത്തരം വിദ്യാലയങ്ങളിൽ സിക്കിമി – ന്റെ വിവിധ ഭാഗങ്ങളിൽനിന്നു തിരഞ്ഞെടുക്കുന്ന കർഷകർ രാസവളങ്ങളും രാസകീടനാശിനികളും ഒഴിവാക്കി പകരം നാടൻ സമ്പ്രദായങ്ങൾ ഉപയോ – ഗിക്കുന്നതിൽ പരിശീലനം നേടിവരുകയാണ്. പരമ്പരാഗതമായ ഈ കൃഷിസമ്പ്രദായങ്ങൾ കൂടുതൽ ഫലപ്രദമാണെന്ന് അവർ കണ്ടെത്തിയിരിക്കുന്നു.

അഞ്ചുവർഷം മുമ്പ് സ്ഥാപിതമായ സിക്കിം ഓർഗാനിക് മിഷൻ ( എഎം ) എന്ന ജൈവകൃഷി പ്രസ്ഥാനമാണ് ഈ പരിശീലന പദ്ധതി നടപ്പിലാ ക്കുന്നത്. 2015 അവസാനിക്കുമ്പോഴേക്കും ഹിമാലയസാനുക്കളിലെ ഈ ചെറുപ്രദേശത്തെ പൂർണമായും ജൈവകൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. പലരും പറയും സർക്കാർ ചെയ്യുന്നത് പണ്ടുമുതലേ സിക്കിമിൽ നടപ്പിലുള്ള കൃഷിരീതികൾ വീണ്ടും പ്രചരിപ്പിക്കു ക മാത്രമാണെന്ന്. എന്നാൽ, വസ്തുതകൾ അതിനപ്പുറമാണ്. സിക്കിമിലെ കൃഷി, ഭക്ഷ്യവിഭവ കയറ്റുമതി വികസന അതോറിറ്റി(എപിഇഡിഎ)യുടെ ആഭിമുഖ്യത്തിൽ ആഗോള ജൈവഭക്ഷ്യവിഭവ കമ്പോളത്തിലെ ഒരു സജീവ അംഗമായി മാറാനുള്ള നീക്കത്തിലാണ് സിക്കിം സർക്കാർ. പ്രകൃതി സൗ ഹൃദപരമായ കൃഷിരീതികളിൽ പണ്ട് നിഷ്ണാതരായ സിക്കിമിനുപോലും എളുപ്പത്തിൽ കയറിപ്പറ്റാവുന്നതല്ല ജൈവകൃഷിയുടെ ഈ ആഗോളക മ്പോളം എന്നതാണ് വസ്തുത. “അമേരിക്ക പോലുള്ള രാജ്യങ്ങൾ സാധാരണ ജൈവവളം പോലും ഇത്തരം കാർഷിക വിഭവങ്ങളുടെ കാര്യത്തിൽ ഉപ യോഗിക്കുന്നതിനു സമ്മതിക്കുകയില്ല. ജൈവകൃഷിയിൽ ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം വളം ഉപയോഗിക്കുന്നുണ്ട്. സ്വാഭാവികമായും അ ന്താരാഷ്ട്ര ജൈവകാർഷിക കമ്പോളത്തിൽ മൽസരിക്കുകയെന്നത് എളുപ്പമല്ല” എന്നാണ് ജൈവകൃഷി മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ എസ് അ മ്പഴകൻ തുറന്നുപറയുന്നത്.

Dilmaya Chhetri selling corn from her village Marccha near Ranipool, Sikkim.
റാണിപൂൽ കമ്പോളത്തിൽ ചോളം വിൽക്കുന്ന ദൽമിയ ചേതി

എന്നാൽ, വിൽപനയ്ക്ക് ആഗോള ജൈവകമ്പോളം വരെ നോക്കേണ്ടതില്ല. സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിലെ സജീവമായ കമ്പോളം കർഷക രുടെ പുതിയ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ്. നേരം വെളുക്കും മുമ്പു തന്നെ സമീപഗ്രാമങ്ങളിൽ നിന്നുള്ള കർഷകർ തങ്ങളുടെ വിഭവങ്ങളു മായി ഈ കമ്പോളത്തിൽ എത്തിച്ചേരും. പലതരത്തിലുള്ള പച്ചക്കറികളും കിഴങ്ങുകളും ഫലങ്ങളും ഇലക്കറികളും പാൽവിഭവങ്ങളും ഒക്കെയായാണ് അവർ വരുന്നത്. അതിനൊക്കെ നല്ല ആവശ്യക്കാരുമുണ്ട്. ജൈവകൃഷി രീതിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന വിഭവങ്ങൾ തങ്ങളുടെ ആരോഗ്യത്തിന് അനു ഗുണമാണെന്ന് ഉപഭോക്താക്കൾക്കറിയാം. “വേണ്ടിവന്നാൽ അത്തരം വിഭവങ്ങൾക്ക് അൽപം കൂടുതൽ വിലനൽകാനും ഞങ്ങൾക്കു മടിയില്ല” എന്ന് റാണപുലിലെ ആഴ്ചക്കമ്പോളത്തിൽ പച്ചക്കറി വാങ്ങാനെത്തിയ രാഖി ചൗധരി തുറന്നുപറഞ്ഞു. എല്ലാ ഞായറാഴ്ചയും ഈ കമ്പോളത്തിൽ നല്ല തിര ക്കാണ്. ജൈവകൃഷി രീതിയിൽ ഉൽപാദിപ്പിക്കപ്പെട്ട വിഭവങ്ങൾ തേടി ധാരാളം ഉപഭോക്താക്കൾ ഈ കമ്പോളത്തിൽ എത്തിച്ചേരുന്നുണ്ട്. സിക്കിമിലെ ജൈവകർഷകരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വിഭവങ്ങൾക്ക് ആവശ്യക്കാരെ കണ്ടെത്താൻ ആഗോളകമ്പോളം വരെ പോവേണ്ടതില്ല എന്നതാ ണു യാഥാർഥ്യം.

ഗാങ്ടോക്കിലെ കുറേക്കൂടി വലിയ കമ്പോളമാണ് ലാൽ മാർക്കറ്റ്. അവിടെ കണ്ട കാഴ്ചകൾ അൽപം വ്യത്യസ്തമാണ്. സിലിഗുരിയിൽ നിന്നാണ് ഇ ങ്ങോട്ട് കാർഷികവിഭവങ്ങൾ വിൽപനയ്ക്കായി എത്തിച്ചേരുന്നത്. സിലിഗുരിയിൽ രാസവസ്തുക്കളും കീടനാശിനികളും കൃഷിയിടങ്ങളിൽ ഉപയോഗി ക്കുന്നതിന് വിലക്കില്ല. അതിനാൽ പച്ചക്കറികൾക്ക് വിലക്കുറവാണ്. ഉപഭോക്താക്കൾക്ക് അത്തരം വിഭവങ്ങൾ മതി. സിക്കിം സ്റ്റേറ്റ് കോ-ഓപറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷന്റെ സ്റ്റാളുകളിൽ ജൈവപച്ചക്കറി വാങ്ങാൻ ആൾ കുറവ്. കാരണം, അതിനു താരതമ്യേന വില കൂടുതലാണ്; ഗുണവും.

സിക്കിമിന്റെ ജൈവവിഭവങ്ങൾ പുറം കമ്പോളങ്ങളിൽ പ്രീതി നേടാൻ പാടുപെടുകയാണ്. “സിലിഗുരിയിലെ റെയിൽവേ സ്റ്റേഷനിലെ ലോഡിങ് സ്ഥലത്തു പോയി നോക്കിയാൽ നിങ്ങൾക്കു കാര്യം പിടികിട്ടും” – സിക്കിം സഹകരണ ഫെഡറേഷനിലെ ഒരു ജീവനക്കാരൻ പറഞ്ഞു. “കൊൽക്കത്തെ യിലേക്കുള്ള തീവണ്ടികൾ വളരെ കുറഞ്ഞ സമയമാണ് ഇവിടെ നിർത്തുക. ഞങ്ങൾക്ക് ചരക്കു കയറ്റാൻ സാധിക്കുന്നില്ല. വിഭവങ്ങൾ ശേഖരിച്ച് വയ്ക്ക ന്നതിനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഇവിടെയില്ല. അതിനാൽ ഞങ്ങളുടെ കാർഷിക ഉൽപന്നങ്ങൾ കമ്പോളത്തിൽ എത്താതെ നശിച്ചുപോവുകയാ ണ്.

Women transplanting paddy in fields near Rumtek, Sikkim.
റാംതെക്കിൽ നെൽകൃഷിയിടത്തിൽ പണിയെടുക്കുന്ന കർഷക സ്ത്രീകൾ

ഈ ദുരവസ്ഥയിൽ അധികം വൈകാതെ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലും മറ്റു പ്രദേശ ങ്ങളിലും കാർഷികരംഗത്ത് സിക്കിമിന്റെ ജൈവകൃഷിരീതികൾ മാതൃകയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചുകഴിഞ്ഞു. വലിയ ഫുഡ് പാർക്കുകളും മറ്റും സ്ഥാപിക്കാനായി സർക്കാർ പണം അനുവദിച്ചിട്ടുണ്ട്. അത്തരം ആദ്യത്തെ പാർക്ക് ഈയിടെ അസമിൽ ഉൽഘാടനം ചെയ്യപ്പെട്ടു. ന ബാർഡ് 2000 കോടി രൂപയുടെ ഫണ്ട് ഇത്തരം ഭക്ഷ്യസംസ്കരണ യൂനിറ്റുകൾ തുടങ്ങുന്നവരെ സഹായിക്കുന്നതിനായി നൽകാനും തയ്യാറായിട്ടുണ്ട്. കൂ ടുതൽ നിക്ഷേപം ജൈവ ഭക്ഷ്യവിഭവ മേഖലയിൽ വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ, ജൈവകൃഷി പ്രോൽസാഹനത്തിനുള്ള സർക്കാർ സഹായം ഇപ്പോഴും വളരെ പരിമിതമാണെന്നാണ് പ്രാദേശിക നേതാക്കളും കൃഷി ക്കാരും ചൂണ്ടിക്കാണിക്കുന്നത്. “മൊത്തം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി ജൈവകൃഷി പാൽസാഹനത്തിൽ 100 കോടി രൂപയാണ് അനുവദി ച്ചിരിക്കുന്നത്. ഇത് സത്യത്തിൽ ഒന്നിനും തികയുകയില്ല. കാര്യങ്ങൾ വല്ലതും നടക്കണമെങ്കിൽ അതിന്റെ അഞ്ചിരട്ടി തുകയെങ്കിലും ജൈവകൃഷിക്കായി നീക്കിവയ്ക്കണം’- ലോക്സഭാംഗവും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവുമായ പി ഡി റായ് ചൂണ്ടിക്കാട്ടുന്നു. “കൃഷിയിലേക്ക് തിരിച്ചുപോവാൻ യുവാക്കളെ പ്രോൽസാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫിസ് മുതൽ പ്രാദേശികതലം വരെ ശക്തമായ പ്രവർത്തനങ്ങൾ നടത്തേണ്ടിയിരിക്കു ന്നു” എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.

സിക്കിമിനെ ജൈവകൃഷി സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ മുമ്പോട്ടുപോവുകയാണ്. മൊത്തം കൃഷിഭൂമിയായ 74,000 ഹെക്ടറിൽ 50,000 ഹെക്ടറിലധികം ഇതിനകം സർവേ നടത്തിക്കഴിഞ്ഞു. ഈ പ്രദേശങ്ങളിൽ യാതൊരുവിധ കൃത്രിമ വളങ്ങളോ കീടനാശിനി കളോ ഉപയോഗിക്കുന്നില്ല എന്ന് അധികൃതർ സർട്ടിഫൈ ചെയ്തു കഴിഞ്ഞു. ഇതിന് ഒരു കാരണം മുഖ്യമന്ത്രി പവൻ ചാംലിങിന്റെ ശക്തമായ നടപടി കൾ കൂടിയാണ്. കാർഷികരംഗത്ത് ജൈവകൃഷി രീതികൾ തെറ്റിക്കുന്നവർക്ക് ഒരു ലക്ഷം രൂപ വരെ പിഴയും മൂന്നുമാസം വരെ തടവും കിട്ടും. മാതൃകാ കൃഷിത്തോട്ടങ്ങളും കൂട്ടുകൃഷിക്കളങ്ങളും ധാരാളമായി ഇവിടെ ഉയർന്നുവന്നുകഴിഞ്ഞു. വിവിധ കൃഷിക്കാരുടെ കൃഷിയിടങ്ങൾ കൂട്ടുകൃഷി ഗ്രൂപ്പിന്റെ ഭാഗമായി മാറ്റിയിരിക്കുകയാണ്. അതിനാൽ ഓരോ കർഷകനും അയൽക്കാരന്റെ കൃഷിയിലെ കാര്യങ്ങളിൽ ഒരു കണ്ണുവയ്ക്കാൻ കഴിയും. “ഒരു കൃഷി ക്കാരൻ തന്റെ കൃഷിയിടത്തിൽ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിച്ചാൽ മൊത്തം പ്രദേശത്തിന്റെ തന്നെ ജൈവസ്വഭാവം നഷ്ടമാവും” – മി ഷൻ ഡയറക്ടർ അമ്പഴകൻ ചൂണ്ടിക്കാട്ടുന്നു. അതിനാലാണ് ഈ കൂട്ടുകൃഷി സമ്പ്രദായവും പരസ്പരമുള്ള പരിശോധനയും സഹകരണവും ശക്തമാ ക്കുന്നത്.

Farmer transporting potatoes from his farm on the hillsides of West Pendam in time for the weekly market at Singtham.
ഉരുളക്കിഴങ്ങ് കൃഷിയിൽ ഏർപ്പെട്ട കർഷകൻ.
An old craftsman cuts bamboo in a bamboo grove to take to his workshop to make baskets.
കൊട്ടയുണ്ടാക്കാനായി മുള വെട്ടിയെടുക്കുന്ന തൊഴിലാളി
The old craftsman with his finished bamboo products, in Budang village, Central Pendam, East Sikkim.
മുള ഉൽപ്പന്നങ്ങളുമായി കമ്പോളത്തിലെത്തിയ കരകൗശല വിൽപനക്കാർ

ഇതിനുപുറമെ ശക്തമായ ഒരു പരിശോധനാ സംവിധാനവും എപിഇഡിഎ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ടാസെന്റ് എന്നാണ് ഇതിനു പേര്. ഈ സോഫ് റ്റ്വെയർ ഉപയോഗിച്ച് ഉപഭോക്താവിന് ഏതു സ്ഥലത്ത്, ആരാണ് തന്റെ ഉൽപന്നം കൃഷിചെയ്തത് എന്നുപോലും കണ്ടെത്താനാവും. കൃതിമം കണ്ട് ത്താനും തടയാനും വളരെ എളുപ്പത്തിൽ സാധ്യമാവും. അതിനാൽത്തന്നെ സിക്കിം ജൈവ ഉൽപന്നങ്ങൾ സുരക്ഷിതമാണ് എന്ന ബോധം ഉപഭോക്താ ക്കളിൽ വേരൂന്നുകയും ചെയ്യും. കർഷകർക്ക് ഇതു വളരെ പ്രധാനമാണ്. കാരണം, അവർ അത്രയേറെ കഷ്ടപ്പെട്ടാണ് ജൈവകൃഷി നടത്തുന്നത്; പലത രം പ്രതിസന്ധികൾ നേരിട്ടാണ് ഉൽപന്നം കമ്പോളത്തിലെത്തിക്കുന്നത്.

പൂർണമായും രാസവിമുക്തമായ കൃഷിരീതിയിലേക്കുള്ള മാറ്റം പലർക്കും അത്ര എളുപ്പമായിരുന്നില്ല. അതിന്റെ കൂടെ കാലാവസ്ഥാ മാറ്റങ്ങളും മറ്റും കൊണ്ടുവരുന്ന പ്രശ്നങ്ങളും. അതിനാൽ ചെറുകിട കർഷകർക്ക് ഈ പുതിയ പരീക്ഷണങ്ങൾ അത്ര സുഖകരമായിരുന്നില്ല. പല കാർഷികോൽപന്ന ങ്ങളും പ്രതിസന്ധി നേരിട്ടു; മന്ദറിൻ ഓറഞ്ച് അവയിൽ ഒന്നുമാത്രമാണ്. വലിയ ഏലം സിക്കിമിലെ സവിശേഷമായ വിഭവമാണ്; പ്രധാന കയറ്റുമതി വ രുമാനമാർഗവും. എന്നാൽ, ഈയിടെ കടുത്ത രോഗബാധ അതിന്റെ ഉൽപാദനം കുറച്ചു. കാലാവസ്ഥാ വ്യതിയാനമാണ് രോഗബാധയ്ക്കു കാരണമെന്ന് കൃഷിശസ്ത്രജ്ഞർ പറയുന്നു. ഇതിന്റെ ഫലമായി ഏലകൃഷി നടത്തുന്ന പ്രദേശങ്ങൾ ഏതാണ്ട് പകുതിയായി കുറഞ്ഞിട്ടുണ്ട്. രോഗബാധയുള്ള കൃഷി യിടങ്ങൾ തരിശിടാനാണ് അധികൃതർ കർഷകരെ ഉപദേശിക്കുന്നത്. എട്ടുവർഷം അങ്ങനെ തരിശിട്ടാലേ ഭൂമി വീണ്ടും ഉൽപാദനക്ഷമത കൈവരിക്കുക യുള്ളൂ. ഇത്രയും കാലം കൃഷിചെയ്യാതിരുന്നാൽ ഏതു കർഷകനും കുത്തുപാളയെടുക്കും എന്നു തീർച്ച.

ഇവിടെയാണ് കേന്ദ്രസർക്കാർ പദ്ധതിയായ സോയിൽ ഹെൽത്ത് കാർഡ് പ്രയോജനപ്രദമാവുന്നത്. ഈ പദ്ധതി സിക്കിമിൽ ഇനിയും പ്രയോഗത്തി ലായിട്ടില്ല. മണ്ണിന്റെ ഫലഭൂയിഷ്ടത വർധിപ്പിക്കാനുള്ള പ്രായോഗിക പദ്ധതിയാണിത്. പക്ഷേ, അതിനു മുമ്പേ പ്രാദേശിക കർഷകർ തങ്ങളുടേതായ തിവിധികൾ കണ്ടെത്തുന്നുണ്ട്. സിങ്തമിൽനിന്ന് 13 കിലോമീറ്റർ ദൂരെ ദൂഗാ ബ്ലോക്കിൽ സർക്കാർ സഹായം തേടി കാത്തിരിക്കുകയല്ല ഏലം കർ ഷകർ. അവർ ഉരുളക്കിളങ്ങ് ഇടവിളയായി കൃഷി ചെയ്ത് തങ്ങളുടെ ഭൂമി തരിശിടുന്നത് ഒഴിവാക്കുന്നു. ഫലഭൂയിഷ്ടത തിരിച്ചുപിടിക്കുകയും ചെയ്യുന്നു.

Ginger traders from Singtham weighing ginger from a farmer in Budang village, Central Pendam, East Sikkim.
ഇഞ്ചികൃഷിക്കാർ തങ്ങളുടെ ഉൽപന്നങ്ങൾ കമ്പോളത്തിൽ വിൽക്കുന്നു.
A Nepali man buying organic produce at Singtham market.
സിങ്തം കമ്പോളത്തിൽ ജൈവകൃഷി ഉൽപന്നങ്ങൾ വാങ്ങുന്ന ഉപഭോക്താവ്.
Women picking out organic produce from a shop that sells both organic and non organic produce in Singtham market.
ജൈവ വിഭവങ്ങൾ തിരഞ്ഞെടുക്കുന്ന സ്ത്രീ.

സുബാങ് പോലെയുള്ള വിദൂരസ്ഥമായ പ്രദേശങ്ങളിലെ കാലാവസ്ഥയും ജൈവകൃഷി രീതികളും അഗോ ടൂറിസം പദ്ധതികൾക്ക് പറ്റിയ അന്തരീ ക്ഷം ഒരുക്കുന്നുണ്ട്. അധികൃതർ അതിനു സാധ്യതയും പരിശോധിക്കുന്നുണ്ട്. ടൂറിസ്റ്റുകളെ സ്വീകരിക്കാനായി പല കർഷകരും ഗസ്റ്റ് ഹൗസുകൾ ത യ്യാറാക്കിത്തുടങ്ങി. പക്ഷേ, ടൂറിസ്റ്റുകൾക്ക് എത്തിച്ചേരാൻ പറ്റിയ റോഡുകളൊന്നും പ്രദേശത്തില്ല. തിരിച്ചുപോരുമ്പോൾ ഞങ്ങൾ ഇത്തരം ഒരു കാഴ്ച് കണ്ടു. വ്യാഴാഴ്ചയായിരുന്നു; പ്രാദേശിക ആഴ്ച ചന്തയുടെ തലേദിവസം. നിരത്തിന്റെ ഓരത്ത് തങ്ങളുടെ ടക്കിനരികിൽ രണ്ടു കച്ചവടക്കാർ കാത്തു നിൽക്കുകയാണ്. അവർ കൃഷിക്കാരെ പ്രതീക്ഷിച്ചാണ് നിൽക്കുന്നത്. വിദേശങ്ങളിലേക്കു കയറ്റി അയക്കാൻ പറ്റിയ ജൈവ പച്ചക്കറികളും ചുമന്ന് കർ ഷകർ ദുർഘടമായ വഴികൾ താണ്ടി അവിടെ എത്തണം.

തൂക്കിനോക്കിയ ശേഷം കച്ചവടക്കാരൻ പറഞ്ഞു: “85 കിലോ!” സന്തുഷ്ടനായ കർഷകൻ വീണ്ടും മല കേറുകയാണ്; പച്ചക്കറി ചാക്കുകൾ വീണ്ടും മ ലയിറക്കി കൊണ്ടുവരാനായി. ഇന്ത്യയിലെ സാധാരണ കൃഷിക്കാരന്റെ ജീവിതത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള ഒന്നാണ് ഈ ജൈവകൃഷി വിപ്ലവം. പക്ഷേ, സ്വന്തം വിഭവങ്ങൾ കമ്പോളത്തിലേക്ക് എത്തിക്കാൻ കർഷകർക്ക് കുറേക്കൂടി മെച്ചപ്പെട്ട സഹായങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാ വേണ്ടതാണ്.

(പരിഭാഷ: എൻ പി ചെക്കുട്ടി)


The original story in English ‘Back to the Earth, the Hard way‘ was written specially for Vikalp Sangam website

Story Tags: , , , , , , ,

Leave a Reply

Loading...